കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാന്യത പുലര്‍ത്തണമെന്ന് കേരള പോലീസ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന അഭാസവും ഭീക്ഷണിയും മുഴക്കികൊണ്ടുള്ള ലൈവ് വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് പേജ് വഴി കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
നമ്മുടെ നാടിനിതെന്തെന്തുപറ്റി?സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെയും സൈബര്‍ലോകത്തെയും സംസാരവിഷയം..
അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തുക തന്നെ വേണം ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകള്‍ എന്ന് പോലീസ് നിര്‍ദേശം നല്‍കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon