ആലപ്പുഴ : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരേ യുവമോര്‍ച്ച കരിങ്കൊടി വീശി. ആലപ്പുഴ ഹൈവേയില്‍ വെച്ച്ാണ് യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറിയപ്പോള്‍ സംഘടിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞ് പ്രവര്‍ത്തകരെ അക്രമിക്കാന്‍ ശ്രമിച്ചു.
മാത്രമല്ല, ജീപ്പിന് പുറത്തു നിന്ന യുവമോര്‍ച്ച-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി. കരിങ്കൊടി കാണിച്ചതിന് യുവമോര്‍ച്ച ജില്ല ജന:സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ജില്ല കമ്മറ്റിയംഗം റ്റി.സി രഞ്ജിത്ത്,ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വരുണ്‍, ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജേഷ് ഗ്രാമം, രഞ്ജിത്ത് വടവക്കാട്ട്, അജൂബ്, ആനന്ദ്, അനീഷ്, സന്ദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon