പാലക്കാട്: വാളയാർ കേസിലെ പ്രതികളിലൊരാളായ വി. മധു മൂത്തകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടികളുടെ അച്ഛൻ. അച്ഛനോടും അമ്മയോടും പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. 'മാമൻ കൊല്ലുമെന്ന് അവള്‍ പറഞ്ഞു'. ഇക്കാര്യങ്ങൾ കോടതിയിൽ പറഞ്ഞിരുന്നതായി അച്ഛൻ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ചയുണ്ടായതായും ഒരു തരത്തിലും സഹായം ലഭിച്ചില്ലെന്ന് അമ്മയും വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച കേസില്‍ കൃത്യമായ സാക്ഷിവിസ്താരം നടന്നിട്ടില്ലെന്ന് സാക്ഷിയായ അബ്ബാസ് മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട് . പ്രതികള്‍ ഡിവൈഎഫ്ഐ യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണ്. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമെന്ന് സംശയമുണ്ട്. ആദ്യ കുട്ടിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നു. കേസിന്റെ തുടക്കത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി. കേസില്‍ അട്ടിമറിനടന്നുവെന്നും അബ്ബാസ് പറഞ്ഞു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon