തൃശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജുവാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മൊഴിയെടുക്കാൻ മഞ്ജു വാര്യർ ഇന്ന് ഹാജരാകും. ഇന്നലെ ഹാജരാക്കുമെന്ന് കരുതിയെങ്കിലും മഞ്ജു എത്തിയിരുന്നില്ല. മഞ്ജുവിന്റെ പരാതിയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ അസി.കമീഷണര്‍ സി.ഡി. ശ്രീനിവാസനാണ് മഞ്ജു വാര്യരോടും ശ്രീകുമാര്‍ മേനോനോടും മൊഴിയെടുക്കലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.
അടുത്ത ദിവസം തന്നെ ശ്രീകുമാര്‍ മേനോനോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഉന്നയിച്ചിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്ന്നു, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങളുടെ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്. ഡി.ജി.പിക്ക് മഞ്ജുവാര്യര്‍ നേരിട്ടാണ് പരാതി നല്‍കിയത്.
നേരത്തെ കല്യാണ്‍ ജ്വല്ലേഴ്സ് ശ്രീകുമാര്‍ മേനോനെതിരെ നല്കിയ പരാതിയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായിരുന്നില്ല.ഇതിന്റെഅന്വേഷണവും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ തൃശൂരില്‍ എത്തിെയങ്കിലും മൊഴിയെടുത്തില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon