ഹൈദരാബാദ്: മഹാത്മാഗാന്ധിയെ കുറിച്ച് വാചാലരാകുമ്പോഴും ബിജെപിക്കാരുടെ മനസ്സിൽ നാഥുറാം ഗോഡ്സെയാണെന്ന് ലോക്സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി. നിലവിൽ രാജ്യം ഭരിക്കുന്ന പാർട്ടി ഗോഡ്സെയെയാണ് ഹീറോയായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികം നാം ആഘോഷിക്കുകയാണ്. നിലവിലെ ബിജെപി സർക്കാരിന്റെ മനസ്സിൽ നാഥുറാം ഗോഡ്സെയും വാക്കുകളിൽ മഹാത്മാ ഗാന്ധിയുമാണ്", ഒവൈസി കുറ്റപ്പെടുത്തി. "നിലവിൽ ഭരിക്കുന്ന സർക്കാർ നാഥുറാം ഗോഡ്സെയെ ഹീറോ ആയി ആരാധിക്കുകയാണ്. ഗോഡ്സെ ഗാന്ധിയെ മൂന്ന് ബുള്ളറ്റ് കൊണ്ട് കൊന്നു, പക്ഷെ ഇവിടെ ജനങ്ങൾ അനുദിനം മരിച്ചു കൊണ്ടിരിക്കുകയാണ്".
ഗാന്ധിയുടെ അഹിംസാ മാർഗ്ഗത്തെ മനസ്സിലാക്കേണ്ട സമയമായി. ഗാന്ധി കർഷകരോട് കരുതൽ കാണിച്ചിരുന്നു. പക്ഷെ കർഷകർ ഇന്ന് ആത്മഹത്യ ചെയ്യുകയാണ്. എന്താണ് സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും ഒവൈസി ചോദിച്ചു.
HomeUnlabelledഗാന്ധിയെ കുറിച്ച് വാചാലരാകുമ്പോഴും ബിജെപിക്കാരുടെ മനസ്സിൽ നാഥുറാം ഗോഡ്സെയാണ്: അസദുദ്ദീൻ ഒവൈസി
Thursday, 3 October 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon