കോഴിക്കോട് : കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹത തോന്നിയിരുന്നില്ലെന്ന് ഓമശേരിയിലെ ശാന്തി ആശുപത്രി അധികൃതര്‍. മരണപ്പെട്ട ആറുപേരെയും ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു . സിലി സമാനലക്ഷണങ്ങളോടെ മുമ്പും ചികില്‍സ തേടിയിരുന്നതിനാല്‍ മരണത്തില്‍ സംശയം തോന്നിയില്ല. സിലിയുടെ മകള്‍ ആള്‍ഫൈനെ എത്തിച്ചത് അതീവഗുരുതരാവസ്ഥയിലാണ്. ഇവരെ എത്തിച്ചവര്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചാകും ഡോക്ടര്‍മാര്‍ നിഗമനത്തിലെത്തിയതെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ എം.കെ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനകളുടെ രേഖകള്‍ പൊലീസിന് കൈമാറിയെന്നും മുബാറക് വ്യക്തമാക്കി.
കൂടത്തായിയിൽ ഷാജുവിന്റെ കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നെന്ന് ഡോ. അഗസ്റ്റിന്‍. ഭക്ഷണം കുടുങ്ങിയതിന്റെ അസ്വസ്ഥത ആയിരുന്നില്ല. ശ്വാസതടസമുണ്ടായിരുന്നില്ല, ഹൃദയമിടിപ്പ് താണുപോയി.
This post have 0 komentar
EmoticonEmoticon