കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കണ്ണൂര്‍ സ്വദേശിനിയും കളമശ്ശേരിയിലെ കുസാറ്റ് അനന്യ ഹോസ്റ്റല്‍ വാര്‍ഡനുമായ ആര്യ (34) യെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കു (26) വിനെയാണ് ആര്യ മര്‍ദിച്ചത്.ആലുവ പോലീസ് മുമ്പാകെ ആര്യ കീഴടങ്ങുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മര്‍ദന രംഗം സാമൂഹ്യ മാധ്യമങ്ങളിലും, മാധ്യമങ്ങളിലും വാര്‍ത്തയായായെങ്കിലും പോലീസ് നടപടിയെടുക്കാന്‍ ആദ്യം തയാറായില്ല. പ്രതിഷേധം കനത്തതോടെ ഹോസ്റ്റലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് അഭിഭാഷകനൊപ്പം ഇവര്‍ ഹാജരായത്.
രാവിലെ സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിയ ആര്യയോട് സ്‌കൂട്ടര്‍ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് മാറ്റി വയ്ക്കാന്‍ റിങ്കു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ ആശുപത്രിയിലേക്ക് പോയ ആര്യ തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ മാറ്റി വച്ചതറിഞ്ഞ് അസഭ്യം പറഞ്ഞ ശേഷം റിങ്കുവിന്റെ മുഖത്തിടിയ്ക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon