ജമ്മുകശ്മീർ: വർണങ്ങളുടെയും മധുരത്തിന്റെയും നിറവിൽ ഉത്തരേന്ത്യയിലും ദീപാവലി ആഘോഷം. ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ദീപാവലി ദിനം സ്ത്രീശക്തി ദിനമായി ആചരിക്കണമെന്ന് രാജ്യത്തോട് ആഹ്വാനം ചെയ്തു. കശ്മീർ അതിർത്തിയിലെ സൈനികർക്കൊപ്പമായിരുന്നു നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം.
കശ്മീർ നിയന്ത്രണരേഖയോട് ചേർന്നുള്ള രജൗരിയിലെ ബി.എസ്.എഫ് ക്യാംപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജവാന്മാർക്ക് ദീപാവലി മധുരം വിതരണം ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ജമ്മുകശ്മീരിലെത്തിയത്.
ദീപാവലി രാജ്യാന്തര ഉൽസവമായി മാറിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ദീപാവലി ദിനം ഭാരത് കി ലക്ഷ്മി ദിനമായി ആചരിക്കണമെന്ന ആഹ്വാനത്തോട് രാജ്യം ക്രിയാത്മകമായി പ്രതികരിച്ചുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon