തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടര വസുകാരനെ മൂന്നാംദിവസവും രക്ഷിക്കാനായില്ല. ദേശീയ ദുരന്ത നിവാരണ സേന നടത്തിയ ശ്രമങ്ങളും പരാജയപെട്ടതോടെ പെട്രോളിയം ഖനനത്തിനുപയോഗിക്കുന്ന കൂറ്റന്‍ റിഗ് ഉപയോഗിച്ചു സമന്തര കിണറര്‍ നിര്‍മ്മിച്ചു കുട്ടിയുടെ അടുത്തെത്താനാണ് ഇപ്പോഴത്തെ നീക്കം. വെള്ളിയാഴ്ച വൈകീട്ടാണ് തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്.
വെള്ളിയാഴ്ച വൈകീട്ടു അഞ്ചുമണിക്കാണ് രണ്ടര വയസുള്ള സുജിത്ത് കുഴല്‍ കിണറില്‍ വീണത്. കൈകള്‍ തലയ്ക്കു മുകളിലേക്കു വച്ചതുപോലെ 28 അടി താഴ്ചയില്‍ കുടിങ്ങികിടന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതല്‍ ആഴങ്ങളിലേക്ക് പതിച്ചു. ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തിയത് പ്രത്യാശയായി. പ്രത്യേക കയര്‍ ഉപയോഗിച്ചും ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപെട്ടു. ഇതോടെയാണ് വന്‍ കിണറുകള്‍ നിര്‍മ്മിച്ചു പരിചയമുള്ള ഒ.എന്‍ .ജി.സിയുടെ സഹായം ജില്ലാ ഭരണകുടം തേടിയത്. നാമക്കലില്‍ ഹൈഡ്രോ കാര്‍ബണ്‍ ഖനനത്തിനായി ഉപയോഗുക്കുന്ന കൂറ്റന്‍ റിഗ് രാത്രി രണ്ടുമണിയോടെ നാട്ടുകാട്ടുപെട്ടിയിലെത്തിച്ചു.
റിഗ് ഉപയോഗിച്ചു കുഴല്‍കിണറിനു സമാന്തമാരമായി മൂന്നാള്‍ക്കു ഇറങ്ങാന്‍ കഴിയുന്ന കുഴിയുണ്ടാക്കുകയാണിപ്പോള്‍. ഇതുവഴി കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം. തൊണ്ണൂറടി താഴ്ചയില്‍ കഴിയുന്ന കുട്ടിക്ക് ശ്വാസമെടുക്കുന്നതിനായി തുടര്‍ച്ചയായി കിണറ്റിലേക്കു ഓക്സിജന്‍ പമ്പ് ചെയ്യുന്നുമുണ്ട്. സുജിത്താനായി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും പ്രത്യേക പ്രാർത്ഥനകളുമായി കഴിച്ചുകൂട്ടുകയാണ് ജനങ്ങള്‍.
This post have 0 komentar
EmoticonEmoticon