ads

banner

Tuesday, 11 December 2018

author photo

തെലങ്കാന: തെലങ്കാനയില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് ടി.ആര്‍.എസ് നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു. ഗജ്‌വേല്‍ മണ്ഡലത്തില്‍ നിന്നും 51000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖര്‍ റാവു വിജയിച്ചത്.

67% പോളിങ്ങാണ് തെലങ്കാനയില്‍ രേഖപ്പെടുത്തിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ബി.ജെ.പി വിരുദ്ധ വിശാലസഖ്യത്തിന്റെ പരീക്ഷണശാല കൂടിയായിരുന്നു തെലങ്കാന.

തുടക്കത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന തെലങ്കാന തെരഞ്ഞെടുപ്പ് ചന്ദ്രബാബുവിന്റെ ഇടപെടലോടെയാണ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്.

പിതാവിന്റെ നാലരവര്‍ഷത്തെ കഠിനാധ്വാനം ഫലം കണ്ടുവെന്നായിരുന്നു വിജയത്തിന് പിന്നാലെ കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിത പറഞ്ഞത്.പിതാവിനേക്കാള്‍ നന്നായി തെലങ്കാനയുടെ മനസ്സറിയുന്ന മറ്റൊരു നേതാവില്ല. മികച്ച ഭരണം കാഴ്ച വച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് പുറത്ത് പോകേണ്ട അവസ്ഥയാണ് രാഷ്ട്രീയത്തില്‍ ഉള്ളത്. വേരുകളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനമാണ് അച്ഛന്‍ ചെയ്തിട്ടുള്ളത്.

നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ അദ്ദേഹം കാണിച്ച ആത്മവിശ്വാസം ഫലസൂചനകളിലും തെളിഞ്ഞ് കാണുന്നതെന്ന് കവിത പറഞ്ഞു. തെലങ്കാനയില്‍ വ്യക്തമായ ഭൂരിപക്ഷം നേടി ടി.ആര്‍.എസ് അധികാരമുറപ്പിച്ച സാഹചര്യത്തിലായിരുന്നു കവിതയുടെ പ്രതികരണം.

ജനങ്ങളുമായി ഏറെ അടുത്ത് നില്‍ക്കുന്ന സര്‍ക്കാരാണ് ചന്ദ്രശേഖരറാവുവിന്റേതെന്നും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നെന്നും കവിത പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement