ബെംഗളൂരു: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യാനോ ഹോട്ടലുകളില്‍ പോയി കഴിക്കാനോ പറ്റാത്ത പലര്‍ക്കും ഏക ആശ്രയമാണ് സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍. അത്തരത്തിലുള്ള പലരും ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്.
ഭക്ഷണ വിതരണത്തിനിടെ ഒരു ജീവനക്കാരന്‍ പാക്കറ്റുകള്‍ തുറക്കുകയും കുറച്ച് കഴിച്ചതിനു ശേഷം അതുപോലെ അടച്ച് വെക്കുകയുമാണ് ആ വീഡിയോയില്‍. ഇത്തരത്തില്‍ മൂന്നു പാക്കറ്റുകളില്‍ നിന്നെങ്കിലും ജീവനക്കാരന്‍ ഭക്ഷണം മോഷ്ടിക്കുന്നതായി ആ വീഡിയോയില്‍ കാണാന്‍ സാധിക്കും.
സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ്‌സാമൂഹിക മാധ്യമങ്ങളിലൂടെ പലരും അറിയിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സൊമാറ്റോ ഉടന്‍ തന്നെ ഉപഭോക്താക്കളോടു മാപ്പപേക്ഷിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആണെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ജീവനക്കാരനെ പിരിച്ചുവിട്ടുവെന്നും സൊമാറ്റോ പ്രതികരിച്ചു.
സൊമാറ്റോ പോലുള്ള സ്ഥാപനങ്ങള്‍ ഭക്ഷണം പാക്ക് ചെയ്യുന്ന കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നായിരു പലരുടെയും പ്രതികരണം. വിതരണത്തിനിടെ പാക്കറ്റുകള്‍ ആരെങ്കിലും തുറന്നാല്‍ മനസ്സിലാക്കാന്‍ തരത്തിലായിരിക്കും ഇനി മുതല്‍ ഭക്ഷണം പാക്കു ചെയ്യുക എന്ന് സൊമാറ്റോ അറിയിച്ചു.
This post have 0 komentar
EmoticonEmoticon