തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. അഞ്ചിടത്തും ശക്തിപ്രകടിപ്പിച്ച് ഇടത്, വലത്, ബിജെപി മുന്നണികൾ ഇന്നലെ കൊട്ടിക്കലാശം നടത്തി. ഇന്ന് നിശബ്‌ദ പ്രചാരണം നടക്കും.
മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ അഞ്ച് മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് ഒരു പൊതുതെരഞ്ഞെടുപ്പ് പ്രതീതി തന്നെയാണ് ഉള്ളത്. ഒരു മാസത്തെ പ്രചാരണം ആര്‍ക്ക് അനുകൂലമാകുമെന്ന വിധിയെഴുത്ത് മൂന്ന് മുന്നണികള്‍ക്കും നിർണായകമാണ്.
പിഎസ്‍സി വിവാദം മുതല്‍ മാര്‍ക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതല്‍ എന്‍എസ്എസിന്‍റെ ശരിദൂരം വരെയും ചർച്ചയായ തെരഞ്ഞെടുപ്പിൽ മുൻപില്ലാത്ത വിധം ജാതിയും മതവും തെരഞ്ഞെടുപ്പിൽ ചർച്ചയായി. സാമുദായിക ഘടകങ്ങള്‍ വോട്ടായി ജയപരാജയങ്ങളെ സ്വാധീനിക്കുമോ, അഞ്ചില്‍ ആര് നേട്ടമുണ്ടാക്കും എന്നതാണ് ഇനി അറിയാൻ ഉള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon