തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. ആനയറയിലാണ് സംഭവം. ആനയറ സ്വദേശി കൊച്ചുകുട്ടനെന്ന് അറിയപ്പെടുന്ന വിപിന്‍ ആണ് കൊല്ലപ്പെട്ടത്.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന വിപിന്‍ ഓട്ടം വിളിച്ചു കൊണ്ടുവരുമ്ബോഴായിരുന്നു ആക്രമണം. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. അക്രമികള്‍ ഒളിവിലാണ്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പോലീസ് വ്യക്തമാക്കി. വിപിന്‍ നേരത്തെ ഒരു കൊലക്കേസില്‍ മുഖ്യപ്രതിയായിരുന്നു.
This post have 0 komentar
EmoticonEmoticon