ads

banner

Saturday, 23 November 2019

author photo

വിവോ യു-20 കൈയിലുണ്ടെങ്കില്‍ പവര്‍ ബാങ്ക് കൊണ്ടുനടക്കണ്ട. യുസീരിസില്‍ വിവോ യു-20 എന്നു പേരിട്ട ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. വിവോ യു-10ല്‍ നിന്നും 10,990 രൂപ പ്രൈസ് ടാഗുള്ള വിവോ യു-20 യിലേക്കെത്തുമ്പോള്‍ ക്യാമറയിലും ചിപ്‌സെറ്റിലും ഡിസ്‌പ്ലേയിലും ഒരുപാട് അപ്‌ഗ്രേഡുകളാണ് വിവോ സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ഏറ്റവും പ്രധാനം ബാറ്ററിയാണ്. 5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി 273 മണിക്കൂര്‍ നിലനില്‍ക്കുമെന്നാണ് വിവോ പറയുന്നത്. 

 രണ്ട് മോഡലുകളിലാണ് വിവോ യു-20 വരുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 10,990 രൂപയാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 11,990 രൂപയാണ് വില. പിറകില്‍ ട്രൈക്യാമറ സജ്ജീകരണമുള്ള ഫോണിന്റെ ബാറ്ററി 5000 എംഎഎച്ച് ആണ്. 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുണ്ട് ബാറ്ററിക്ക്. ഉപയോഗിക്കാതിരിക്കുമ്പോള്‍ 273 മണിക്കൂറും, ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുമ്പോള്‍ 21 മണിക്കൂറും, ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ 17 മണിക്കൂറും, യൂട്യൂബ് ഉപയോഗിക്കുമ്പോള്‍ 11 മണിക്കൂറും ബാറ്ററി സിംഗിള്‍ ചാര്‍ജില്‍ നില നില്‍ക്കുമെന്നാണ് വിവോയുടെ അവകാശവാദം. 

1080 x 2340 റസല്യൂഷനുള്ള 6.53 എഫ്എച്ച്ഡി+ കപ്പാസിറ്റിവ് ഡിസ്‌പ്ലേയാണ് ഹാന്‍ഡ്‌സെറ്റിന്റേത്. മുകളില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ചുമുണ്ട്. വിവോ യു10ന്റെ ഡിസ്‌പ്ലേ 6.35 ഇഞ്ചാണ്. എഐ എഞ്ചിനുള്ള സ്‌നാപ്ഡ്രാഗണ്‍ 675 ആണ് വിവോ യു20 സ്മാര്‍ട്‌ഫോണിനുള്ളത്. വിവോ യു10 ഹാന്‍ഡ്‌സെറ്റിന്റെ സ്‌നാപ്ഡ്രാഗണ്‍ 665 ചിപ്‌സെറ്റിനേക്കാളും വേഗതയേറിയതാണിത്. വിവോയുടെ ഫണ്‍ടച്ച് ഒഎസ് 9 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 9.0 ഫോണിലുണ്ട്. 

ക്യാമറയിലേക്ക് വരുമ്പോള്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്. നൈറ്റ് മോഡ് സപ്പോര്‍ട്ടുള്ള 16 എംപി പ്രൈമറി സെന്‍സര്‍, സൂപ്പര്‍ വൈഡ് ആംഗിളുകള്‍ക്കായുള്ള 8 എംപി സെന്‍സര്‍, മാക്രോ ഷോട്ടുകള്‍ക്കായുള്ള 2 എംപി ക്യാമറ ലെന്‍സ് എന്നിവയാണ് ക്യാമറ സജ്ജീകരണത്തിലുള്ളത്. മൂന്നാമത്തെ ലെന്‍സിന്റെ താഴെ മോഡ്യൂളിന്റെ അകത്തായി എല്‍ഇഡി ഫ്‌ലാഷുണ്ട്. മുന്‍ഭാഗത്തായി സെല്‍ഫികള്‍ക്കായി 16 എംപി ക്യാമറ സെന്‍സര്‍ നല്‍കിയിട്ടുണ്ട്. റേസിംഗ് ബ്ലാക്ക്, ബ്ലേസ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളിലാണ് വിവോ യു20 വാങ്ങാന്‍ കഴിയുക. ആമസോണിലൂടെയും വിവോ ഇന്ത്യ ഇസ്റ്റോറിലൂടെയും നവംബര്‍ 28-ന് 12 മണി മുതല്‍ ഫോണ്‍ വില്പനയ്‌ക്കെത്തും .

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement