കൊൽക്കത്ത: ഇന്ത്യൻ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ടീം ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്. രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറുകയാണ്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇന്ത്യയ്ക്കിപ്പോൾ 121 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. അർധ സെഞ്ചുറി പിന്നിട്ട ക്യാപ്റ്റൻ വിരാട്കോലിയും (86*), അജിങ്ക്യ രഹാനെയുമാണ് (50*)ക്രീസിൽ.
നേരത്തെ ഓപ്പണർമാരായ മായങ്ക് അഗർവാളും (14) രോഹിത് ശർമയും (21) പുറത്തായ ശേഷം ഒത്തു ചേർന്ന വിരാട് കോലി - ചേതേശ്വർ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റിൽ ഈ സഖ്യം 94 റൺസ് ചേർത്തു. പൂജാര അർധ സെഞ്ചുറി (55) നേടി പുറത്തായി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon