തിരുവനന്തപുരം: തിരുവനന്തപുരത്ത് കോർപ്പറേഷന്റെ അനുമതിയില്ലാതെ നിർമ്മിച്ച ഫ്ലാറ്റ് വടക്ക് നൽകി തട്ടിപ്പ്. വാടകക്കെടുത്ത സ്ഥലത്ത് മീഡിയ സ്കൂളിനായി ഫർണിഷ് ചെയ്ത യുവാവ് ഔദ്യാഗിക അനുമതികൾ ലഭിക്കാതെ ദുരിതത്തിൽ.യുവാവും കുടുംബവും താമസിക്കുന്ന മുറിയുടെ കറണ്ട് കണക്ഷനും ഫ്ലാറ്റ് ഉടമ വിച്ഛേദിച്ചു.തന്റെ രണ്ട് കുഞ്ഞു കുട്ടികൾക്കും ഭാര്യക്കും ഒപ്പം ഇരുട്ടിലാണ് രാകേഷ് എന്ന യുവാവിന്റെ ജീവിതം ഇപ്പോൾ.
തിരുവനന്തപുരം വികാസ് ഭവന് പുറകിലുള്ള നെപ്ട്യൂൺ ഫ്ലാറ്റിലാണ് രാകേഷിന് ജീവിതം വഴിമുട്ടി നിൽക്കുന്നത്.10 ലക്ഷം രൂപയോളം മുടക്കി മീഡിയ സ്കൂളിന് വേണ്ട പ്രവർത്തങ്ങളും നടത്തി.സ്ഥാപനത്തിന് വേണ്ട അനുമതിക്കായി ടി സി നമ്പറും മറ്റ് രേഖകളും ചോദിച്ചപ്പോഴാണ് ചതിക്കപെടുവായിരുന്നു എന്ന സത്യം രാകേഷ് തിരിച്ചറിഞ്ഞത്. റോഡിൽ നിന്നുള്ള ദൂര പരിധി , പ്രവേശന കവാടം ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon