മുംബൈ: ശിവസേനയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ മഹാരാഷ്ട്ര ഉറങ്ങില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. അജിത് പവാറിനൊപ്പം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ബിജെപി നീക്കം മഹാരാഷ്ട്ര ജനതയ്ക്കുമേലുള്ള മിന്നലാക്രമണമാണെന്നും ഉദ്ധവ് ശരദ് പവാറുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേസുകള്‍ ഉപയോഗിച്ച് അജിത് പവാറിനെ സമ്മര്‍ത്തിലാക്കിയെന്നാണ് ശിവസേനയും ആരോപിക്കുന്നത്. മുംബൈയിലെ ആര്‍തര്‍ റോഡ് യായതെന്ന് ശിവസേന തുറന്നടിച്ചു. ഇന്നലെ രാത്രി 9 മണി വരെ ശിവസേനയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തിയ ശേഷം അഭിഭാഷകനെ കാണണമെന്ന് പറഞ്ഞ് പെട്ടെന്ന് യോഗത്തില്‍ നിന്ന് പോവുകയായിരുന്നു. എന്‍സിപി എംഎല്‍എമാര്‍ നല്‍കിയ പിന്തുണക്കത്തുമായി അവരുടെ സമ്മതമില്ലാതെ അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് എത്തിയെന്നാണ് പ്രധാന ആരോപണം.
അതേസമയം വിശ്വാസവോട്ടെടുപ്പില്‍ ഫഡ്നാവിന് സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടും. ബിജെപി നടപടി അന്തസില്ലായ്മയുടെ എല്ലാ പരിധിയും ലംഘിക്കുന്നതാണ്. ജനാധിപത്യത്തിന് കരിദിനമെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കും. സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരു നിമിഷം പോലും വൈകിച്ചില്ലന്നും അദ്ദേഹം വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon