ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര, ആണവ ബാലിസ്റ്റിക് മിസൈലും (ഐസിബിഎം) അഗ്നി പരമ്പരയിൽ രണ്ടാമത്തേതുമായ അഗ്നി–2 ന്റെ രാത്രി പരീക്ഷണം വിജയം. 2000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി–2 ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിൽനിന്നാണു വിക്ഷേപിച്ചത്.
ഭൂതല–ഭൂതല മിസൈലായ അഗ്നി–2, ദ്വീപിലെ ലോഞ്ച് കോംപ്ലക്സ് നാലിൽനിന്നാണ് രാത്രി കുതിച്ചുയർന്നത്. 20 മീറ്റർ നീളമുള്ള മിസൈലിന് 17 ടൺ ആണു ഭാരം. പേ ലോഡായി 1,000 കിലോ വഹിക്കാനാകും. നിലവിൽ സൈന്യത്തിന്റെ ഭാഗമായ അഗ്നി–2 ന്റെ പരിശീലന വിക്ഷേപമാണ് നടന്നതെന്നു ഡിആർഡിഒ അറിയിച്ചു.
അഗ്‌നി–1, അഗ്നി–3, അഗ്നി – 4, അഗ്നി – 5 എന്നിവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ്. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി – 5 ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണ്. ഈ രണ്ടു അയൽരാജ്യങ്ങളും പൂർണമായി ഈ മിസൈലിന്റെ പരിധിയിലാണ്.
അഗ്നി – 5 ഔദ്യോഗികമായി സൈന്യത്തിന്റെ ആയുധപ്പുരയിലെത്തുന്നതോടെ 5000 കിലോമീറ്ററിനു മേൽ ദൂരപരിധിയുള്ള മിസൈലുകൾ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേരും. നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയവയ്ക്കു മാത്രമേ ഈ മിസൈൽ ഉള്ളൂ. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ വിഭാഗത്തിൽപെട്ട അഗ്നി–5 ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ മിസൈൽവേധ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചു മാത്രമേ തടുക്കാനാകൂ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon