പാലക്കാട് : ശബരിമല വിഷയത്തിൽ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാൽ സ്റ്റേയുണ്ടെന്ന് മന്ത്രി എകെ ബാലൻ. വിശാല ബെഞ്ചിലേക്ക് വിട്ടത്തോടെ 2018ലെ വിധി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന പ്രശ്നം നിലനിൽക്കുന്നു. നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി പാലക്കാട് പറഞ്ഞു.
ശബരിമലയിലെക്കെത്തുന്ന യുവതികളെ തടയാൻ നിലയ്ക്കലും പമ്പയിലും കർശന പരിശോധന തുടരുന്നു. തീർത്ഥാടകരെ നിരീക്ഷിക്കാൻ മഫ്തിയിലും വനിത പൊലീസ് രംഗത്തെത്തി. അതേ സമയം ബസ് സർവ്വീസ് വൈകുന്നത് മൂലമുള്ള പ്രശ്നം പരിഹരിക്കാൻ നിലയ്ക്കലിലെ ടോക്കൺ സമ്പ്രദായം കെ.എസ്. ആർ.ടി.സി ഉപേക്ഷിച്ചു. കൂടുതൽ സർവീസ് ഏർപ്പാടാക്കുമെന്ന് മാനേജിങ് ഡയറക്ടർ എം.പി. ദിനേശ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon