ads

banner

Sunday, 17 November 2019

author photo

 പത്തനംതിട്ട : കനത്ത സുരക്ഷയാണ് ബേസ് ക്യാമ്പായ നിലയ്ക്കലിലും ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളിൽ യുവതികൾ ഉണ്ടോയെന്ന് പരിശോധിക്കാൻ വൻ പൊലീസ് സന്നാഹം തന്നെയുണ്ട്. കെ. എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് പമ്പയിലേക്ക് കടത്തി വിടുന്നത്.

നിലക്കൽ ബേസ് ക്യാമ്പ് ആയി മാറുന്നത് ഭാഗമായി സ്വകാര്യ വാഹനങ്ങൾ ഒന്നും തന്നെ പമ്പയിലേക്ക് പോലീസ് കടത്തിവിടുന്നില്ല. വി.ഐ.പികളെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്ക് മാത്രമാണ് പമ്പയിലേക്ക് പോകാൻ അനുമതിയുള്ളത്. നിലയ്ക്കലിൽ നിന്നും അയ്യപ്പൻമാർക്ക് കെ. എസ്.ആർ.ടി.സി ബസിൽ മാത്രമേ പമ്പയിലേക്ക് പോകാൻ സാധിക്കു. ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുന്ന എല്ലാ കെ. എസ്.ആർ.ടി.സിയിലും യുവതികൾ ഉണ്ടോയെന്ന് കർശന പരിശോധന നടത്തുന്നുണ്ട്. ഇതിനായി വനിത പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട് . സംശയം ഉള്ളവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. ഇന്നലെ പമ്പയിൽ 10 സ്ത്രീകൾ എത്തിയ സാഹചര്യത്തിലാണ് നിലയ്ക്കലിൽ പരിശോധന ശക്തമാക്കിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement