മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വസതിയില്‍ എന്‍.സി.പി മുതിര്‍ന്ന നേതാവ് ചഗന്‍ ഭുജ്പാല്‍. പവാറും ഭുജ്പാലും തമ്മില്‍ കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. എന്തിനാണ് കൂടിക്കാഴ്ച എന്നതു സംബന്ധിച്ച് വ്യക്തമല്ല. അജിത് പവാറിനെ അനുനയിപ്പിക്കാനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെയാണ് ക്യാമ്പ് വിട്ട നാല് എം.എല്‍.എമാരില്‍ രണ്ട് പേര്‍ കൂടി തിരിച്ചെത്തിയത്. ഫലത്തില്‍ ഒരു എം.എല്‍.എയുടെ പിന്തുണ മാത്രമെ അജിത് പവാറിനുള്ളൂ. ഇങ്ങനെയാരു പശ്ചാത്തലത്തിലാണ് പവാറും ഭുജ്പാലും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
നേരത്തെ അജിത്പവാറിനെ എന്‍.സി.പി നിയമസഭാ കക്ഷി നേതാവ് പദവിയില്‍ നിന്നും ശരത് പവാര്‍ നീക്കിയിരുന്നു. എന്നാല്‍ താന്‍ എന്‍.സി.പിക്കാരനാണെന്നും ശരത് പവാര്‍ ഞങ്ങളുടെ നേതാവാണെന്നുമാണ് അജിത് പവാര്‍ പറയുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശരത് പവാര്‍ തന്നോടൊന്നും ചെയ്യാനാവശ്യപ്പെട്ടിട്ടില്ലെന്നാണ് ഭുജ്പാല്‍ വ്യക്തമാക്കുന്നത്.
ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍ എന്നിവരാണ് ഇന്ന് എന്‍.സി.പി ക്യാമ്പില്‍ തിരിച്ചെത്തിയത്. ഇരുവരും മുംബൈ ഹയാത്ത് ഹോട്ടലില്‍ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടു. എന്‍.സി.പിയുടെ മറ്റു എം.എല്‍.എമാരെയം ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. എന്‍.സി.പി വിട്ടുപോയവരില്‍ അധികവും തിരിച്ചെത്തിയതിനാല്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നുറപ്പായി.
അതേസമയം ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും.
Mumbai: Nationalist Congress Party (NCP) leader Chhagan Bhujbal reaches Maharashtra Deputy Chief Minister Ajit Pawar's residence to talk to him. (file pics) pic.twitter.com/2V1fHfyuc2
— ANI (@ANI) November 25, 2019
This post have 0 komentar
EmoticonEmoticon