ads

banner

Wednesday, 20 November 2019

author photo

ന്യൂഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശക്തമായ പ്രവർത്തനം വേണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ. ഇക്കാര്യം ആവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ഡൽഹിയിലെ വസതിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.  രാജ്യത്തെ ന്യുനപക്ഷ - ദളിത്‌ വിഭാഗങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ ആശങ്ക അറിയിച്ച നേതാക്കൾ, കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ന്യൂനപക്ഷ സംരക്ഷണത്തിന് ഏകോപനം വേണമെന്നും ആവശ്യപ്പെട്ടു. 

രാജ്യത്ത് മുസ്ലിം ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ സോണിയയെ ധരിപ്പിച്ചതായി നേതാക്കൾ പറഞ്ഞു. ന്യുനപക്ഷങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് രാജ്യത്ത് ഇന്നുള്ളത്. കോൺഗ്രസ് സാഹചര്യത്തിന് അനുസരിച്ച് ഉണർന്നു പ്രവർത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.  അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാലും തങ്ങളുടെ വാദം കേട്ടില്ലെന്ന അഭിപ്രായം ചില കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെന്നും അക്കാര്യം സോണിയ ഗാന്ധിയെ ധരിപ്പിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതേതര കക്ഷികളെ ഒരുമിച്ചു നിർത്താൻ കോൺഗ്രസ്‌ മുൻകൈ എടുക്കണം. പാർലമെന്റിൽ പല ബില്ലുകളും വരുമ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ ചെറുത്ത്‌ നില്പ്പ് ആവശ്യമാണെന്ന് ലീഗ് നേതാക്കൾ സോണിയയോട് പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ മഹാരാഷ്ട്ര നിലപാട് വന്നിട്ടില്ലെന്നും ഇത് വരുന്ന മുറയ്ക്ക് ചർച്ച ചെയ്യാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement