ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പൊലീസ് പ്രക്ഷോഭത്തിന് പിന്നാലെ പ്രതിഷേധ സമരവുമായി അഭിഭാഷകര്‍ രംഗത്ത്. കോടതികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി പ്രതിഷേധിക്കുന്ന അഭിഭാഷകര്‍ കോടതിയുടെ ഗേറ്റുകവ്‍ ചങ്ങലയിട്ട് പൂട്ടി. സാകേത്, പട്യാല ഹൗസ് കോടതികളില്‍ അടച്ചിട്ട ഗേറ്റ് തള്ളിത്തുറക്കാന്‍ കോടതിയിലെത്തിയവര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. കോടതിയില്‍ പ്രതിഷേധിച്ച ഒരു അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും സഹപ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് എത്തിയില്ല എന്നതും ശ്രദ്ധേയം.
ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ബാര്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യ രംഗത്തെത്തി. പൊലീസിന്‍റെ സമരം സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായം ആണെന്നു സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഉന്നതതലസമിതി വേണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon