ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിനായുള്ള ട്രസ്റ്റ് രൂപവത്കരണത്തിനുള്ള പ്രക്രിയ ആരംഭിച്ചു. വിധിയുടെ അടിസ്ഥാനത്തില്‍ ട്രസ്റ്റ് രൂപവത്കരണം സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തോടും അറ്റോണി ജനറലിനോടും ആഭ്യന്തര മന്ത്രാലയം നിയമോപദേശം തേടി. 1045 പേജുള്ള സുപ്രീംകോടതി വിധിന്യായം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പഠിക്കുകയാണെന്നും നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.
പുതുതായുണ്ടാക്കുന്ന ട്രസ്റ്റില്‍ ഹിന്ദു സന്യാസിമാരെയും ബുദ്ധിജീവികളെയും ഉള്‍പ്പെടുത്തണമെന്ന് പള്ളി പൊളിച്ച സ്ഥലം കൈയേറി നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനായി ധനസമാഹരണം ആവശ്യമില്ലെന്നും തങ്ങളുടെ എല്ലാം ക്ഷേത്ര നിര്‍മാണത്തിന് സമര്‍പ്പിക്കാവുന്ന എണ്ണമറ്റ മുതലാളിമാരും ഭക്തരും രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി പുറപ്പെടുവിച്ചയുടന്‍ രാമജന്മ ഭൂമിന്യാസ് ബോർഡ് അംഗവും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ആചാര്യ കിഷോര്‍ കുനാല്‍ 10 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഫണ്ട് കിട്ടുന്ന കാര്യത്തില്‍ ഒന്നും ഭയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon