ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ, ഒരു മത്സരത്തിൽ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. പക്ഷേ, ഒരു ടീം പ്ലെയറായ സഞ്ജു അതൊക്കെ മറന്ന് ടീമിൻ്റെ വിജയങ്ങളിൽ മതിമറന്ന് ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ സഹതാരങ്ങൾക്കൊപ്പമുള്ള തൻ്റെ പിറന്നാളാഘോഷത്തിൻ്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.
ഇന്നാണ് (നവംബർ 11) സഞ്ജുവിൻ്റെ പിറന്നാൾ. 1994ലെ ഇതേ ദിവസമാണ് സഞ്ജു ജനിച്ചത്. തൻ്റെ 25ആം പിറന്നാളാണ് അദ്ദേഹം ഇന്നലെ ഇന്ത്യൻ ടീം അംഗങ്ങളോടൊപ്പം ഡ്രസിംഗ് റൂമിൽ ആഘോഷിച്ചത്. ഋഷഭ് പന്ത്, വാഷിംഗ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹാൽ, ശിവം ദുബേ, ശ്രേയാസ് അയ്യർ, ശിഖർ ധവാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആഘോഷം. സഞ്ജു കേക്ക് മുറിക്കുന്നതും ഒരു കഷണം ചഹാലിൻ്റെ നേർക്ക് എറിയുന്നതുമാണ് വീഡിയോയിലുള്ളത്.
മൂന്നാം മത്സരത്തിലും വിജയിച്ച ഇന്ത്യ പരമ്പര 2-1നു സ്വന്തമാക്കി. ആദ്യ ടി-20 പരാജയപ്പെട്ട ആതിഥേയർ ശക്തമായി തിരിച്ചു വരികയായിരുന്നു. 30 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. അഞ്ച് വിക്കറ്റിനു 174 റൺസെടുത്ത ഇന്ത്യൻ സ്കോറിനു മറുപടിയായി 144 റൺസിന് ബംഗ്ലാദേശ് എല്ലാവരും പുറത്താവുകയായിരുന്നു. ഏഴ് റൺസ് വഴങ്ങി ആറു വിക്കറ്റിട്ട യുവ പേസർ ദീപക് ചഹാറിൻ്റെ മികവിലാണ് ഇന്ത്യ വിജയിച്ചത്. പുരുഷ ടി-20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. നേരത്തെ, ശ്രേയാസ് അയർ, ലോകേഷ് രാഹുൽ എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. അയ്യർ 62ഉം രാഹുൽ 52ഉം റൺസെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon