കോഴിക്കോട് : കോഴിക്കോട്ടെ യു.എ.പി.എ പ്രതികള്‍ക്കെതിരെ കോടതിയില്‍ കൂടുതല്‍ തെളിവ് നല്‍കാന്‍ പൊലീസ്. ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡിജിറ്റല്‍ തെളിവുകളടക്കം ഹൈക്കോടതിയില്‍ നല്‍കും. പിടിച്ചെടുത്ത പെന്‍ഡ്രൈവുകളുടെ അടക്കം ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കും.
ഇതിനിടെ മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൊല്ലപ്പെട്ട മണിവാസകം, കാർത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചിക്കണ്ടിയിലേത് വ്യജ ഏറ്റുമുട്ടലാണെന്നും പോലീസുകാർക്കെതിരെ കേസ് എടുത്ത് അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. കൊല്ലപ്പെട്ട നാല്പേരുടെയും മൃതദേഹം സംസ്കരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon