മുംബൈ: അടിയന്തിരമായി ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം ഹര്‍ജി നല്‍കിയതിനു പിന്നാലെ എന്‍സിപി വിമതന് അജിത് പവാറും സുപ്രീംകോടതിയെ സമീപിക്കുന്നു. തന്നെ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കയതിനെ ചോദ്യം ചെയ്താണ് അജിത് പവാർ കോടതി കയറുന്നത്..
മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ ശനിയാഴ്ച വൈകിട്ടോടെയാണ് എന്‍സിപി നിയമസഭാകക്ഷി നേതൃ സ്ഥാനത്തു നിന്ന് നീക്കിയത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു അജിത് പവാറിനെ നേതൃസ്ഥാനത്തുനിന്നു നീക്കിയത്.
ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ അജിത് പവാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും അജിതിനെതിരെ നടപടിയെടുക്കുമെന്നും എന്‍സിപി അധ്യക്ഷൻ ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. അജിതിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്നും ശരത് പവാര്‍ ഈ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon