കോട്ടയം: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ് കോട്ടയം അഡിഷണൽ ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസിലെ സമൻസ് കൈപ്പറ്റിയ ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരായി. ബിഷപ്പിന് കോടതി ജാമ്യം നീട്ടി നൽകി. പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതുൾപ്പെടെയുള്ള തീയതികൾ ആറിന് തീരുമാനിച്ചേക്കും. കോടതിയിൽ ഹാജരാകുന്നതിന് മുൻപ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ പ്രാർഥന നടത്തി. ബലാൽസംഗം, പ്രകൃതി വിരുദ്ധ പീഡനം ഉൾപ്പെടെ അഞ്ചു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിട്ടുള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon