ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ജമ്മു ആന്‍റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് തട്ടിക്കൊണ്ടു പോയത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടില്‍ അവധിയിലായിരുന്നു യാസീൻ ഭട്ട്. വീട്ടീല്‍ നിന്നാണ് ഭീകരര്‍ യാസീനെ കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് നടത്തുന്നത്. സ്ഥലത്തേക്ക് കരസേനയെയും അർധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.
എന്നാൽ ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon