ads

banner

Friday 3 January 2020

author photo

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളില്‍ ഇന്ന് സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ ആരംഭിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഈ മാസം11, 12 തീയതികളിലാണ് ഫ്ലാറ്റുകള്‍ പൊളിക്കുന്നത്.

അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ ആണ് സ്ഫോടനത്തിനായി ഉപയോഗിക്കുന്നത്. അഞ്ചു ഫ്ലാറ്റുകൾ  തകര്‍ക്കാനായി ആവശ്യമാകുന്നത് 1130 കിലോ സ്ഫോടകവസ്തുവാണ്. ഏറ്റവുമധികം സ്ഫോടകവസ്തു ആവശ്യമായിവരുന്ന ജയിന്‍ കോറല്‍ കോവിനു 400 കിലോ എമല്‍ഷന്‍ വേണം.

 ആല്‍ഫ സെറീന്റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിക്കാന്‍ 250 കിലോ വീതം 500 കിലോയാണ് ആകെ സ്ഫോടകവസ്തു ആവശ്യമായി വരുന്നത്. ഏറ്റവും പഴക്കമുള്ള ഫ്ലാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരത്തിന് വേണ്ടത് 15 കിലോ മാത്രം. ഹോളി ഫെയ്ത്ത് H2Oയ്ക്ക് 215 കിലോ സ്ഫോടക വസ്തുവും. 

ഹോളി ഫൈത്തില്‍ മൂന്നാം തീയതി 765 ദ്വാരങ്ങളിലും നാലാം തീയതി 706 ദ്വാരങ്ങളിലും സ്ഫോടകവസ്തുക്കള്‍ നിറയ്ക്കും. ഈ കെട്ടിടത്തിന്റെ ലോവര്‍ അപ്പര്‍ ഗ്രൗണ്ട് ഫ്ലോറുകളിലും 2 4 10 15 എന്നീ നിലകളിലും ആണ് സ്ഫോടനം നടക്കുന്നത്.

ജയന്‍ കോറല്‍ കോവിലെ 774 ദൂരങ്ങളില്‍ അഞ്ചാം തീയതിയും 702 ദ്വാരങ്ങളില്‍ ആറാം തീയതിയും 592 ദ്വാരങ്ങളില്‍ വീതം 7 8 തീയതികളിലും സ്ഫോടക വസ്തുക്കള്‍ നിറയ്ക്കും. ഈ പാര്‍പ്പിട സമുച്ചയത്തില്‍ എ ഗ്രൗണ്ട് ഫ്ലോര്‍ 1, 2, 8, 14 എന്നീ നിലകളിലാണ് സ്ഫോടനം നടക്കുക. ആല്‍ഫ സറിന്‍ ഇരട്ട ഫ്ളാറ്റ് സമുച്ചയത്തിലെ ഗ്രൗണ്ട് ഫ്ലോറില്‍ 1, 2, 5,7, 9, 11, 14 നിലകളിലും സ്ഫോടനം നടക്കും.

ഇവിടെ ആറു മുതല്‍ എട്ട് വരെയുള്ള തീയതികളിലായി A ടവറിലെ 2100 ദ്വാരങ്ങളിലും B ടവറിലെ 1498 ദ്വാരങ്ങളിലും സ്ഫോടകവസ്തുക്കള്‍ നിറക്കും. ഗോള്‍ഡന്‍ കായലോരത്തില്‍ 9 10 തീയതികളിലാണ് സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement