ഇസ്‌ലാമാബാദ് ∙ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന പാക്കിസ്ഥാനു രാജ്യാന്തര ആർബ്രിട്രേഷൻ കോടതി വിധി വെള്ളിടിയായി. ചിലെ – കാനഡ സംയുക്ത സംരംഭമായ ഖനന കമ്പനിക്ക് കരാർ നിഷേധിച്ച കേസിൽ നഷ്ടപരിഹാരവും പലിശയുമായി 597.6 കോടി യുഎസ് ഡോളർ (ഏകദേശം 40,894 കോടി രൂപ) നൽകണമെന്ന് രാജ്യാന്തര ആർബിട്രേഷൻ കോടതി വിധിച്ചു. ഇത്തരം കേസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുകകളിൽ ഒന്നാണിത്.
ടെത്യാൻ കോപ്പർ കമ്പനിയുടെ ഖനന അപേക്ഷ 2012 ൽ ബലൂചിസ്ഥാൻ സർക്കാർ തള്ളിയതിനെ തുടർന്നാണ് കമ്പനി, ലോകബാങ്കിന്റെ രാജ്യാന്തര ആർബിട്രേഷൻ കോടതിയെ സമീപിച്ചത്.
ഇറാൻ, അഫ്ഗാൻ അതിർത്തിയോടു ചേർന്നുള്ള രേകോ ദിഖിൽ വൻതോതിൽ സ്വർണവും ചെമ്പും കണ്ടെത്തിയതും ഖനനത്തിനായി പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയതും ടെത്യാനാണ്. എന്നാൽ, ഖനനത്തിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ബലൂചിസ്ഥാൻ സർക്കാർ അനുമതി നിഷേധിച്ചു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon