തിരുവനന്തപുരം∙ നെൽവയൽ ഡേറ്റാബാങ്കിലെ തെറ്റുതിരുത്താൻ ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അന്തിമതീരുമാനമെടുക്കണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ.
അപേക്ഷകൾ തീർപ്പാക്കാൻ ആവശ്യമെങ്കിൽ അദാലത്തുകൾ നടത്തണം. സർവേ നമ്പർ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള അപേക്ഷകളിൽ മാത്രം വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടാൽ മതിയാകും. തർക്കമുള്ള അപേക്ഷകൾ മാത്രം തുടർ നടപടിക്കായി മാറ്റിവച്ചാൽ മതിയെന്നും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർക്കായുള്ള അഗ്രിവിഷൻ 20:20 ശില്പശാല ഉദ്ഘാടനം ചെയ്തു മന്ത്രി വ്യക്തമാക്കി.
വിള ഇൻഷുറൻസിന്റെ പ്രാധാന്യം കർഷകരെ ബോധ്യപ്പെടുത്തണമെന്നും മുഴുവൻ വാഴ കർഷകരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
100 ദിവസത്തിനുള്ളിൽ മുഴുവൻ കാർഷിക വായ്പകളും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തണം. സംസ്ഥാനത്തെ കാർഷിക മേഖലയെ 5 അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിക്കും. ഇവയെ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളാക്കും. ഓരോ യൂണിറ്റിനും ആവശ്യമായ പാക്കേജ് ഓഫ് പ്രാക്ടീസ് രൂപീകരിക്കാനുള്ള നടപടികൾ കാർഷിക സർവകലാശാല ആരംഭിച്ചിട്ടുണ്ട്. കൃഷി, ഉല്പാദനം, മണ്ണുപരിശോധന ഉൾപ്പെടെ എല്ലാ കാര്യങ്ങളും പുനർനിർണയിക്കും. റീബിൽഡ് കേരളയുടെ ഭാഗമായാണ് ഈ പദ്ധതി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon