വണ്ടിപ്പെരിയാർ : അനധികൃതമായി ശേഖരിച്ച കടുവാത്തോൽ വള്ളക്കടവ് വനപാലക സംഘം പിടിച്ചെടുത്തു.തമിഴ്നാട്ടിൽ നിന്ന് ശേഖരിച്ച കടുവാത്തോൽ മുണ്ടക്കയം ഭാഗത്ത് വിൽപ്പനയ്ക്കായി കൊണ്ട് വന്നപ്പോഴാണ് വള്ളക്കടവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി അജയന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടിച്ചെടുത്തത്.
കുമളി 59 ാം മൈൽ ഭാഗത്ത് വെച്ച് രാത്രിക്കാല പരിശോധനയിലാണ് 5 പ്രതികളെയും അവർ ഉപയോഗിച്ചിരുന്ന ടാറ്റ ഇൻഡിക്ക കാറും കസ്റ്റഡിയിലെടുത്തത്.തമിഴ്നാട് സ്വദേശികളയായ നാരായണൻ ,ചക്കരെ,മുരുകൻ,കറുപ്പസ്വാമി,രത്തിന വേൽ എന്നിവരാണ് പ്രതികൾ.പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.30 -07 -2019 വരെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
This post have 0 komentar
EmoticonEmoticon