ads

banner

Wednesday, 17 July 2019

author photo

തിരുവനന്തപുരം: സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്‍റെ മതില് ചാടി കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് പൊലീസ് ഒരുക്കിയ വലിയ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. അതിലൊരാൾ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു. 

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെ‍ട്ട് കെഎസ്‍യു സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. 

സമരപ്പന്തലിൽ കോണഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടയ്ക്കാണ് മൂന്ന് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്‍റെ മതില് ചാടി സുരക്ഷാ ജീവനക്കാരെ എല്ലാം വെട്ടിച്ച് മുദ്രാവാക്യം വിളിച്ച് സെക്രട്ടേറിയറ്റിന് അകത്തെത്തിയത്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പൊലീസും പിടികൂടിയെങ്കിലും അതിലൊരാൾ നോര്‍ത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് മുന്നിൽ വരെ എത്തി മുദ്രാവാക്യം വിളിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement