ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട് സ്‌ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. പ്രസംഗം പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കോടതി വിലയിരുത്തി. ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ ചവറ പൊലീസാണു കൊല്ലം തുളസിക്കെതിരെ കേസെടുത്തത്.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും എതിർത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്കിടെ ഒക്ടോബർ 12ന് ചവറയിലെ സ്വീകരണ യോഗത്തിനിടെയായിരുന്നു വിവാദപരാമർശം. പരാമർശം വിവാദമായതോടെ കൊല്ലം തുളസി ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന വനിത കമ്മിഷൻ റജിസ്റ്റർ ചെയ്ത കേസിൽ നടൻ മാപ്പപേക്ഷ സമർപ്പിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon