കോഴിക്കോട്: ഹര്‍ത്താലിനെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ക്ക് പുറമെ ബസുടമകളും വ്യവസായികളും ഇന്ന് കോഴിക്കോട് യോഗം ചേരും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വിവിധ സംഘടനകള്‍ ഹര്‍ത്താലിനെതിരെ സംഘടിക്കുന്നത്.
ഇന്ന് കോഴിക്കോട് നടക്കുന്ന യോഗത്തില്‍ 32 സംഘടനകള്‍ പങ്കെടുക്കും. ഏകോപനസമിതിക്ക് പുറമെ മറ്റ് വ്യാപാരി വ്യവസായി സംഘടനകള്‍, ബസുടമകള്‍, ഹോട്ടലുടമകളുടെ സംഘടന, തുടങ്ങിയവരും യോഗത്തിനെത്തും. ഇടയ്ക്കിടെയുള്ള ഹര്‍ത്താലുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു ഫോറം ഉണ്ടാക്കാനാണ് തീരുമാനം. ഹര്‍ത്താലുകളെ നേരിടാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഒരേ സമയം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതടക്കമുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon