കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ ലീനയ്ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ ദിവസം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേസുകൾ സംബന്ധിച്ച വിവരങ്ങൾ ഇന്ന് കോടതിക്ക് കൈമാറും.
പനന്പള്ളി നഗറിലുള്ള നെയിൽ ആർടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ് നടന്ന പശ്ചാത്തലത്തിലാണ് നടി സംരക്ഷണം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണിൽ പരിചയപ്പെടുത്തിയ അജ്ഞാതൻ, 25 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇപ്പോഴും ഭീഷണി നിലനിൽക്കുന്നുണ്ടെന്നും നടി കോടതിയെ അറിയിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon