കർണാടക:വിമത എം എൽ എ മാരുടെ രാജി കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. വിമതരുടെ രാജിക്കാര്യത്തിൽ ഇടപെടാനിവില്ലെന്നും കോടതി വ്യക്തമാക്കി. സ്‌പീക്കർക്ക് ഉചിതമായി തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു. സ്പീക്കര്‍ക്കെതിരെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെയാണ് ഉത്തരവ്.
കഴിഞ്ഞ പതിനൊന്നാം തീയതിയാണ് രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെ പത്ത് വിമത എം.എല്‍.എമാര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ആദ്യം ഉത്തരവിട്ടു. എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുള്ള കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കറും കോടതിയെ സമീപിച്ചു.
ഇതോടെയാണ് സ്പീക്കറുടെ ഭരണഘടന അധികാരത്തിലേക്കും അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്നതിലേക്കും വാദം നീണ്ടത്. ഇക്കാര്യങ്ങളില്‍ വിശദമായി വാദം കേട്ടതിന് ശേഷമാണ് കേസ് ഉത്തരവിനായിമാറ്റിയത്. രാജിക്കൊപ്പം എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള അപേക്ഷയും പരിഗണനയിലുണ്ടെന്നും രണ്ടിലും ഒരുമിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നാണ് സ്പീക്കറുടെ വാദം.
രാജി പിന്‍വലിക്കാനാണ് അയോഗ്യത ഭീഷണി ഉയര്‍ത്തുന്നതെന്നും എത്രയും പെട്ടെന്ന് രാജി സ്വീകരിക്കാന്‍ സ്പീക്കറോട് ഉത്തരവിടണമെന്നും എം.എല്‍.എമാരും ആവശ്യപ്പെടുന്നു.നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഈ ഉത്തരവ് കര്‍ണ്ണാടകയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകത്തില്‍ നിര്‍ണ്ണായക വഴിത്തിരവാകും എന്നുറപ്പ്.
HomeUnlabelledകർണാടക നാടകത്തിൽ നിർണായക ഉത്തരവിട്ട് സുപ്രീം കോടതി ;രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാം
This post have 0 komentar
EmoticonEmoticon