ads

banner

Monday 27 May 2019

author photo

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വന്‍’ ജുണ്‍ ആദ്യവാരം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന ചിത്രം കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് പിഷാരടി അനൗണ്‍സ് ചെയ്തത്. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക.ഹാസ്യത്തിന് ഏറെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ നാല് നായികമാരുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതില്‍ മൂന്നു പേര്‍ പുതുമുഖങ്ങളായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയാണ് റിലീസിനെത്തുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. പതിനെട്ടാംപടി, മാമാങ്കം തുടങ്ങിയവയാണ് അണിയറയിലൊരുങ്ങുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement