ads

banner

Friday 3 January 2020

author photo

ന്യൂഡല്‍ഹി: രാജ്യസഭ അവകാശ സമിതി ഇന്ന് യോഗം ചേരും. പൗരത്വ ഭേദഗതി നിയമമാകും പ്രധാന ചർച്ചാ വിഷയം. പത്തംഗ സമിതിയില്‍ ഭരണപക്ഷത്തിന് ആറ് അംഗങ്ങളുണ്ട്. നിയമം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പാസാക്കിയ പ്രമേയം ചർച്ചയ്ക്ക് വരും. 

കേരള നിയമസഭ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും പ്രവാസികള്‍ക്കിടയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ നിയമം റദ്ദാക്കാന്‍ തയ്യാറാകണമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. ഈ പ്രമേയത്തിനെതിരെയാണ് ബിജെപി നീക്കം. 

എന്നാൽ, നിയമസഭ പാസ്സാക്കിയ പ്രമേയമായതിനാല്‍ ഉത്തരവാദിത്തം സ്പീക്കര്‍ക്കാണെന്നും അതിനാല്‍ സമിതിക്ക് ഇടപെടാന്‍ പരിമിതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement