ads

banner

Friday, 8 February 2019

author photo

ബെംഗളൂരു:കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ തെളിവുകളുമായി മുഖ്യമന്ത്രി കുമാരസ്വാമി.
നിയമസഭയില്‍ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഓപ്പറേഷന്‍ കമലയുമായി ബിജെപി ശ്രമം. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകന്‍ ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതിന്റെ ഓഡിയോ സംഭാഷണമാണ് വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി പുറത്തുവിട്ടത്.

മോദി കള്ളപ്പണവും തന്റെ സുഹൃത്തുക്കളെയും ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തുവരണമെന്നും പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പ് പാര്‍ലമെന്റില്‍ തുറന്നുകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ വസതിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി എന്നു ആരോപിച്ച് യെദ്യൂരപ്പയ്ക്കും മല്ലേശ്വരം എംഎല്‍എയും ബിജെപി നേതാവുമായ അശ്വത് നാരായണിനുമെതിരെ അഭിഭാഷകനായ ആര്‍എല്‍എന്‍ മൂര്‍ത്തി പോലീസില്‍ പരാതി നല്‍കി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement