ads

banner

Thursday 2 January 2020

author photo

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ഡല്‍ഹി അഗ്നിശമനസേനയുടെ കൃതിനഗര്‍ ശാഖയിലെ ഉദ്യോഗസ്ഥനായ അമിത് ബല്യന്‍ (27) ആണ് മരിച്ചത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ കെ​ട്ടി​ട​ത്തി​ന് ഉ​ള്ളി​ല്‍ കു​ടു​ങ്ങി​യ അ​മി​ത് ബ​ല്യാ​ണ്‍ ആ​ണ് മ​രി​ച്ച​ത്.

 വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു വീണു. ഇ​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെയും ബാ​ധി​ച്ചു. 

ആറുമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അമിതിന്റെ മൃതദേഹം അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. രണ്ടു അഗ്നിശമനസേനാ ഉദ്യോഗസ്ഥരെയും ഒരു ജോലിക്കാരനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ക്ക് നിസാര പരിക്കുകളാണ് ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെക്കൂടാതെ മറ്റു പതിനാലുപേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement