ads

banner

Wednesday, 20 November 2019

author photo

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് മോഹനന് പിന്തുണയുമായി പി ജയരാജൻ. സിപിഐഎം ഇസ്ലാമിക വിശ്വാസികൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം ആരംഭിച്ചിരിക്കുകയാണ് ഒരു വിഭാഗമെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ലെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

‘ഹിന്ദു ജനവിഭാഗത്തിനിടയിലെ തീവ്രവാദികളാണ് സംഘപരിവാർ. ഹിന്ദുത്വ തീവ്രവാദമാണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഏറ്റവും വലിയ വിപത്തെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്. ഹിന്ദു തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ആർഎസ്എസ് എതിർക്കുന്നത് പോലെയാണ് മുസ്ലിം തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ചിലർ എതിർക്കുന്നത്. മുസ്ലിം തീവ്രവാദികൾക്കെതിരായി പറഞ്ഞാൽ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല. ഇത് തിരിച്ചറിയാൻ തയ്യാറാവണം.’- പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഉള്ളിന്റെ ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കാണ് പി മോഹനന്റെ പരാമർശത്തിൽ പൊള്ളുന്നതെന്നും അവർ ആത്മപരിശോധന നടത്തണമെന്നും യഥാർത്ഥ മതവിശ്വാസികൾ എല്ലായ്‌പ്പോഴും ഇത്തരം തീവ്രവാദങ്ങൾക്ക് എതിരാണെന്നും പി ജയരാജൻ കുറിച്ചു. ഇന്ന് സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാണ്.ആർഎസ്എസ് നേതൃത്വത്തിൽ നടത്തുന്ന വ്യാജപ്രപ്രചാരണങ്ങളുടെ മറുപതിപ്പാണ് ഒരുവിഭാഗം മുസ്ലിം ലീഗ് അണികളും നടത്തുന്നത്. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചോ ബിജെപി/ആർഎസ്എസ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയോ ഒരു വാക്ക് പോലും ഇക്കൂട്ടർ മിണ്ടില്ല. രാജ്യത്താകമാനം സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലകളും കാണില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement