ന്യൂഡല്‍ഹി: നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് ചരിത്രം കുറിക്കുകയാണെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. രാജ്യത്ത് പട്ടിണി വര്‍ധിച്ചു വരുന്നതിന്റെ സൂചന നല്കുന്ന നാഷണല്‍ സ്റ്റാറ്റിസ്ക്കല്‍ ഓഫീസ് റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
ദാരിദ്ര്യത്തെ ചെറുക്കാനും ജനങ്ങളെ ശാക്തീകരിക്കാനും മുന്‍സര്‍ക്കാരുകള്‍ അശ്രാന്തമായി പരിശ്രമിച്ചു. എന്നാല്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ ചരിത്രം സൃഷ്ടിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
രാജ്യത്തെ ഗ്രാമീണ ജനത ബിജെപി നയങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമ്ബോള്‍ പാര്‍ട്ടിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ അനുദിനം സന്പന്നരാകുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon