തിരുവനന്തപുരം : കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈം ബ്രാഞ്ച്. സോഫ്റ്റ് വെയറിലെ പ്രശ്നങ്ങള്‍ ഫോറന്‍സിക് പരിശോധനയക്ക് വിധേയമാക്കണമെന്നും ക്രൈം ബ്രാഞ്ച്. ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. സര്‍വകലാശാല മോഡറേഷന്‍ നല്‍കിയതില്‍ സോഫ്റ്റ് വെയറിലെ പിഴവുകളാണ് കാരണമെന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് ഇന്ന് പരിഗണിക്കുന്നുണ്ട്.
മോഡറേഷൻ കൃത്രിമം സംബന്ധിച്ച മൂന്നംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം പരിഗണിക്കുന്നു. സോഫ്റ്റ് വെയറിലെ പിഴവുകൾ കാരണമാണ് മോഡറേഷൻ മാർക്കിൽ മാറ്റങ്ങൾ വന്നതെന്നാണ് സമിതിയുടെ വിലയിരുത്തൽ എന്നാണ് സൂചന. മനപൂർവ്വമായ തിരിമറിയോ പാസ് വേർഡുകളുടെ ദുരുപയോഗമോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സർവകലാശാല തിടുക്കപ്പെട്ട് സ്വന്തം നിലക്ക് അന്വേഷണം ആരംഭിച്ചത്.
This post have 0 komentar
EmoticonEmoticon