ന്യൂഡല്‍ഹി: മഹാരാഷ്ത്രയിൽ ഭരണ അനിശ്ചിതത്വം തുടരുന്നതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച.
ബിജെപി - ശിവസേന സഖ്യം ഭരിച്ചിരുന്ന മഹാരാഷ്ട്ര പുതിയ തെരഞ്ഞെടുപ്പോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് അനിശ്ചിതത്വം തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന അവകാശം ഉന്നയിച്ചതോടെ വീണ്ടും ഭരണം തുടരാമെന്ന ബിജെപിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി. താക്കോൽ സ്ഥാനം കിട്ടിയില്ലെങ്കിൽ സഖ്യം വിടാൻ മടിയില്ലെന്ന് ശിവസേന തീരുമാനം കടുപ്പിച്ചതോടെ ബിജെപി വെട്ടിലായി.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ 24 നാണ് പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ ഒരു പാര്‍ട്ടിയോ സഖ്യമോ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടിട്ടില്ല. 288 സീറ്റില്‍ 105 സീറ്റുകളാണ് ബിജെപി നേടിയത്. ശിവസേനയ്ക്ക് 56 സീറ്റുകളാണുള്ളത്.
ശിവസേനയോടൊപ്പം ചേർന്ന് അധികാരം തുടരാൻ ഉള്ള തീരുമാങ്ങൾ തന്നെയാകും ഇന്ന് നടക്കുന്ന ഫഡ്‌നാവിസ് - അമിത് ഷാ ചർച്ചയിൽ ഉണ്ടാവുക. ശിവസേനയുമായി സീറ്റ് പങ്ക് വയ്ക്കുന്നതിനെ കുറിച്ച് ഇന്ന് ധാരണകൾ ഉണ്ടാക്കും. അതേസമയം, അത് ശിവസേന എത്രത്തോളം സ്വീകരിക്കും എന്നത് വെല്ലുവിളിയാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon