സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാൻ പോലും ആളില്ലാത്ത സിപിഎമ്മിന് പെട്ടെന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്ന് പരിഹസിച്ച് മലപ്പുറം യുഡിഎഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി എം പി. കോടിയേരിക്ക് സ്ഥാനാർത്ഥികളുടെ കാര്യം ആരോടും ചോദിക്കാനില്ല. ചർച്ച ചെയ്യാൻ പോലും ആളില്ലാത്ത അവസ്ഥയാണ് സിപിഎമ്മിനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തവണ കോൺഗ്രസിന്‍റേത് ഏറ്റവും മികച്ച സ്ഥാനാർത്ഥികളാണ്. സ്ഥാനാർത്ഥി പട്ടിക വൈകിയെങ്കിലും യുഡിഎഫ് മികച്ച നിലയിലാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ലീഗിന്‍റെ എല്ലാ പിന്തുണയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഉറപ്പുവരുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon