തിരുവനന്തപുരം : കിഫ്ബി പദ്ധതികള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച മന്ത്രി ജി.സുധാകരന് കിഫ്ബിയുടെ മറുപടി. 36 പിഡബ്ല്യുഡി നിര്‍മാണപ്രവൃത്തികളില്‍ ഗുണനിലവാരമോ പുരോഗതിയോ ഇല്ല. ഇതേത്തുടര്‍ന്നാണ് 12 പദ്ധതികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയതെന്നും കിഫ്ബി വിശദീകരിക്കുന്നു. പൊതുമരാമത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തടസം സൃഷടിക്കുന്നുവെന്ന സുധാകരന്റെ ആരോപണത്തിനാണ് കിഫ്ബിയുടെ മറുപടി.
കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യൂഡിയ്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഇന്നലെ പറഞ്ഞിരുന്നു. കൈമാറിയ റോഡുകളെക്കുറിച്ചുള്ള പരാതി പൊതുമരാമത്തിന് കേള്‍ക്കേണ്ടിവരികയാണ്. ദേശീയപാതവികസനം ഈ സര്‍ക്കാരിന്റെ കാലത്ത് തീരില്ലെന്നും ജി.സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
This post have 0 komentar
EmoticonEmoticon