ads

banner

Friday, 13 December 2019

author photo

 ന്യൂഡൽഹി: പാർലമെന്റിന്റെ ഇരു സഭകളും പാസ്സാക്കുകയും രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്ത പൗരത്വ ഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് യു.എൻ.  നിയമത്തിന്റെ അനന്തരഫലങ്ങൾ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവർ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി. മനുഷ്യാവകാശ തത്വങ്ങളും പരിശോധിക്കും. 

 ഇരുസഭകളും പാസ്സാക്കിയ ബിൽ വ്യാഴാഴ്ച രാത്രിയാണ് രാഷ്ടപതി അംഗീകരിച്ചത്. അതേസമയം അസമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ബംഗ്ലാദേശ് അടക്കമുള്ള അയൽ രാജ്യങ്ങൾ ആശങ്കയറിയിച്ച സാഹചര്യത്തിൽ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായപ്രകടനം.  പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങൾ ഐക്യരാഷ്ട്ര സഭ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ബിൽ പാസ്സായതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യു.എൻ വ്യക്തമാക്കി. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement