തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കെഎസ്‌യു യുണിറ്റ് ഭാരവാഹിയും, സജീവ കെഎസ്‌യു പ്രവര്‍ത്തകനുമായ രണ്ടാം വര്‍ഷ എം എ വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിനാണ് മര്‍ദ്ദനമേറ്റത്. കോളേജ് ഹോസ്റ്റലില്‍ വെച്ച് എസ്എഫ്‌ഐ നേതാവായ മഹേഷിന്റ നേതൃത്വത്തിലുള്ള സംഘമാണ് നിതിന്‍ രാജിനെ ആക്രമിച്ചതെന്നാണ് പരാതി.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിതിന്‍ രാജ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു യുണിറ്റ് രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ ധൈര്യം കാണിച്ചതുമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി. നാഭിക്കും, ജനനേന്ദ്രിയത്തിനും മര്‍ദ്ദനമേറ്റെന്നും പറയുന്നു.
This post have 0 komentar
EmoticonEmoticon